Categories

Headlines

ബിഹാര്‍: ദളിത്-ബ്രാഹ്മണ കൂട്ടുകെട്ടുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയെ അധികാരത്തിലെത്താന്‍ സഹായിച്ച ദളിത്-ബ്രാഹ്മണ കൂട്ടുകെട്ട് ബിഹാര്‍ തിരഞ്ഞെടുപ്പിലും പരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നീക്കം തുടങ്ങി. മിക്ക പാര്‍ട്ടികളും പതിവില്‍ നിന്നും വ്യത്യസ്തമായി ദളിത്,പിന്നാക്ക വിഭാഗങ്ങളിലെ ആളുകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ 83 പേര്‍ ദളിത് വിഭാഗക്കാരാണ്. ഇതില്‍തന്നെ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലാലു-പാസ്വാന്‍ സഖ്യവും ദളിതര്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ മുന്നാക്കക്കാരിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണവും സഖ്യം വാഗ്ദാനം ചെയ്യുന്നു.

ജെ ഡി യു-ബി ജെപി സഖ്യവും ബി എസ് പിയും പിന്നാക്കവിഭാഗങ്ങൡലെയും ദളിത് വിഭാഗങ്ങളിലേയും ആളുകളെ സ്ഥാനാര്ഡത്ഥിയാക്കിയിട്ടുണ്ട്. ജാതി കാര്‍ഡ് ഉപയോഗിച്ച് വോട്ടുവീഴ്ത്തുകയെന്ന തന്ത്രം തന്നെയാകും ഇത്തവണയും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.