കോയമ്പത്തൂര്‍:ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിത് യുവാവിനെ പൂജാരി മര്‍ദ്ദിച്ചു. വിനീത് എന്ന യുവാവിനെയാണ് ക്ഷേത്രത്തിനകത്തു പ്രവേശിച്ചതിന്റെ പേരില്‍ പൂജാരിയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

സഹോദരി ശ്രുതിയുടെ പരീക്ഷാഫലം വരുന്നതിനു ഒരു മണിക്കൂര്‍മുമ്പാണ് സംഭവം. ക്ഷേത്രത്തില്‍ പ്രത്യേകവഴിപാടുനടത്താനെത്തിയ ഇവരെ ക്ഷേത്രനടയിലേക്ക് പ്രവേശിച്ചതിന്റെ പേരിലാണ് ബ്രാഹ്മണന്‍ മര്‍ദിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും ദളിതര്‍ പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുകയാണെന്നും ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ദളിത് ലിബറേഷന്‍ മൂവ്‌മെന്റ് അംഗം എസ്.കറുപ്പയ്യ അഭിപ്രായപ്പെട്ടു.

പൂജാരിയ്ക്കും മകനുമെതിരെ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.