എഡിറ്റര്‍
എഡിറ്റര്‍
ഗുരുവായുര്‍ ക്ഷേത്രത്തില്‍ ദളിത് കലാകാരന് വിലക്ക്
എഡിറ്റര്‍
Tuesday 14th January 2014 12:48pm

guruvayoor

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചവാദ്യം കലാകാരനെ അയിത്തം കല്‍പ്പിച്ച് പുറത്താക്കി.
വടക്കേക്കാട് സ്വദേശി ഇലത്താള കലാകാരന്‍ ബാബുവിനെയാണ് പഞ്ചവാദ്യ സംഘത്തില്‍ നിന്ന് പുറത്താക്കിയത്. ജാതി ചോദിച്ചറിഞ്ഞ് രാത്രി പൂരത്തില്‍ നിന്ന് വിലക്കുകയായിരുന്നു.

ബാബുവിന്റെ ജാതി ചോദിച്ചറിഞ്ഞ ചില സവര്‍ണ്ണ സംഘാടകര്‍ ദലിത് കലാകാരനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു.

ഗുരുവായൂരപ്പനാണോ ദേവസ്വം ഭരണാധികാരിക്കള്‍ക്കാണോ അതോ താന്‍ കൊട്ടുന്ന ഇലത്താളത്തിനാണോ ഭ്രഷ്ട് എന്ന് ബാബു ചോദിക്കുന്നു.

പഞ്ചവാദ്യ സംഘത്തില്‍ ഇലത്താളത്തില്‍ വിസ്മയം തീര്‍ത്ത ബാബു ഗുരുസ്ഥാനീയരായ ആശന്‍മാരുടെ ക്ഷണപ്രകാരമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.

അയിത്തത്തിനും ജാതി വിവേചനത്തിനുമെതിരെ മുഴുവന്‍ സംരക്ഷണവും ഭരണഘടന ഉറപ്പ് നല്‍കിയിട്ടും സവര്‍ണശാസനയ്ക്ക് മുന്നില്‍ അപമാനിതനും നിസ്സായനുമാവേണ്ടി വന്നു ബാബുവിന്.

Advertisement