ന്യൂദല്‍ഹി: ടിബറ്റന്‍ രാഷ്ട്രീയനേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി ആത്മീയനേതാവ് ദലൈലാമ. ധര്‍മ്മശാലയിലെ തന്റെ ആശ്രമത്തില്‍വെച്ചാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.

ടിബറ്റുകാര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുന്ന നേതാവിന് അധികാരം കൈമാറാനാണ് ദലൈലാമയുടെ തീരുമാനം. ടിബറ്റന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം താന്‍ ഉന്നയിക്കുമെന്നും ദലൈലാമ വ്യക്തമാക്കി. അതിനിടെ അന്താരാഷ്ട്രസമൂഹത്തെ പറ്റിക്കാനുള്ള നീക്കമാണ് ദലൈലാമയുടേതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ടിബറ്റുകാരെ അംഗീകരിക്കില്ലെന്നും യാതൊരു സഹായവും നല്‍കില്ലെന്നുമുള്ള നിലപാടിലാണ് ചൈനീസ് അധികാരികള്‍. എന്നാല്‍ ദലൈലാമ സ്ഥാനമൊഴിയുന്നതോടെ ടിബറ്റുകാരും ചൈനയും തമ്മിലുള്ള സംഭാഷണങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.