ഇംഫാല്‍: തീവ്രവാദത്തിന് മതമില്ലെന്നും ക്രിസ്ത്യന്‍, മുസ്‌ലിം തീവ്രവാദി എന്നൊന്നില്ലെന്നും ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. തീവ്രവാദിയാകുന്നതോടെ ആളുകള്‍ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളുമല്ലാതായി തീരുമെന്നും ദലൈലാമ പറഞ്ഞു. മണിപ്പൂരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ദലൈലാമ.

Subscribe Us:

ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ മുദ്രാവാക്യത്തോടെ യോജിപ്പില്ലെന്നും ദലൈലാമ പറഞ്ഞു. അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും ഇന്ത്യയ്ക്ക് അഹിംസയുടെ 1000 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും ദലൈലാമ പറഞ്ഞു.


Read more:  മോദി നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പണം നല്‍കിയത് ? ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്


സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളാണ് ലോകത്ത് ഭൂരിപക്ഷം പേരും നേരിടുന്നതെന്നും ദേഷ്യം ഉള്‍പ്പടെയുള്ള വികാരങ്ങള്‍ മനുഷ്യരെ ദുര്‍ബലരാക്കുമെന്നും ദലൈലാമ പറഞ്ഞു.

ദോക്‌ലാം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്നും പക്ഷെ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധത്തിലേക്ക് പോകില്ലെന്നും ലാമ പറഞ്ഞു. പരസ്പരം പരാജയപ്പെടുത്താനുള്ള കഴിവ് ഇരുരാജ്യങ്ങള്‍ക്കുമില്ലെന്നും ലാമ പറഞ്ഞു.