ടൊറാണ്ടോ: ‘പെണ്ണായാല്‍ രണ്ടുണ്ട് ലാഭം. ‍ ഒന്ന് പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് അന്യരുടെ ദുഃഖം അറിയുവാന്‍ കഴിയുന്നത്. രണ്ട്, അവര്‍ എന്നെക്കാള്‍ അറിവുള്ളവരാണ്.അടുത്ത ദലൈലാമ പെണ്ണായിരുന്നെങ്കില്‍’   ഒരു പൊട്ടിച്ചിരിയോടുകൂടിയാണ് തിബറ്റന്‍ ആത്മീയനേതാവ് ഇത് പറഞ്ഞത്.അടുത്ത ദലൈലാമ സ്ത്രീയാകാന്‍ ഇടയുണ്ടോ എന്ന ചോദ്യത്തിനുള്ള ദലൈലാമയുടെ മറുപടിയായിരുന്നു ഇത്.

ബൂദ്ധനെ സേവിക്കാനാണ് ദലൈലാമകള്‍ അവതരിക്കുന്നത്. ഒരു സ്ത്രീ അവതാരമാണ് യോജിച്ചതെങ്കില്‍ എന്തുകൊണ്ടായിക്കൂടാ. അടുത്ത ദലൈലാമ സ്ത്രീയായിക്കൂടെന്നില്ല എന്ന സൂചന നല്‍കുന്നതായിരുന്നു പതിനാലാമത് ദലൈലാമയായ തെന്‍സിന്‍ ഗ്യാത്സോയുടെ മറുപടി. വിരമിക്കാന്‍ തനിക്ക് സമയമായെന്നും ദലൈലാമ പറഞ്ഞു.

Subscribe Us:

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ടൊറാണ്ടോയിലെത്തിയ ദലൈലാമ സമാപനചടങ്ങില്‍ പ്രാര്‍ത്ഥന നയിക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.