എഡിറ്റര്‍
എഡിറ്റര്‍
ഭരണാധികാരികളുടെ ഭാവനാ ദാരിദ്ര്യവും നേതൃത്വ ശൂന്യതയും വികസനത്തെ ബാധിച്ചു: ചെറിയാന്‍ ഫിലിപ്പ്
എഡിറ്റര്‍
Thursday 15th November 2012 2:40pm

സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിശ്വാസ തകര്‍ച്ചയും ശൂന്യതാ ബോധവും ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഭാവനാ ദാരിദ്ര്യവും നേതൃത്വ ശൂന്യതയും  കേരളത്തിന്റെ ഭരണ രംഗത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമ രാഷ്ട്രീയ നിരീക്ഷികനും കെ.ടി.ഡി.സി ചെയര്‍മാനുമായ ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Ads By Google

ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ദല ഒരുക്കിയ സ്വീകരണയോഗത്തില്‍ കേരളത്തിന്റെ വികസനം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വികസന പ്രക്രിയയുടെ അടിസ്ഥാന കാഴ്പ്പാടുകളുടെ അഭാവത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഭരണ സിരാകേന്ദ്രങ്ങള്‍ വെറും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.

യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണ് കേരളീയരുടെ പ്രതീക്ഷയുടെ ഗോപുരമായി നിലവില്‍ വന്ന മലയാള സര്‍വകലാശാലയുടെ തുടക്കം കുറിച്ചത് തന്നെ. സ്മാര്‍ട്ട് സിറ്റിക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കുന്ന പ്രകൃതി രമണീയമായ 380 ഏക്കര്‍ സ്ഥലം ഭൂമാഫികയകള്‍ക്ക് കണ്‍കണ്ട പറുദീസയാണ്.

ഇടതുപക്ഷം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌ക്കരണത്തെ തുരങ്കം വയ്ക്കുന്ന നിയമങ്ങളാണ് ഇന്ന് ഓര്‍ഡിനന്‍സുകള്‍ വഴി സര്‍ക്കാര്‍ നടപ്പാക്കുന്നത്. 10 ശതമാനം തോട്ടം ഭൂമി വില്‍ക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിലൂടെ വന്‍കിട തോട്ടമുടമകള്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയക്കൊടുക്കുന്നത്.

അധികാര വികേന്ദ്രീകരണത്തിന്റേയും ആസൂത്രിത വികസനത്തിന്റേയും ഗുണഫലങ്ങള്‍ നഷ്ടപ്പെടുന്ന നയങ്ങളാണ് നഗരവികസന അതോറിറ്റി മലയോര വികസന അതോറിറ്റി തുടങ്ങിയ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവന്ന് തദ്ദേശീയ വികസം എന്ന ലക്ഷ്യം യു.ഡി.എഫ് തകര്‍ക്കുന്നത്.

അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ ഉയര്‍ന്ന തലങ്ങള്‍ എത്തിപ്പിടിക്കാന്‍ കേരളീയരെ പ്രാപ്തമാക്കിയ അതേ പുരോഗമന ശക്തികളാണ് തദ്ദേശീയ വികസനത്തിന്റെ വഴിവെട്ടാനും അതുവഴി അടിസ്ഥാനമേഖലകളുടെ വളര്‍ച്ച ഗ്രാമാന്തരീക്ഷങ്ങളില്‍ എത്തിക്കാനും കിണഞ്ഞു പരിശ്രമിച്ചത്. അത്തരം വികസന സങ്കല്‍പ്പങ്ങളുടെ അസ്തിത്വം തന്നെ തകര്‍ത്തുകളയുകയാണ് ഇന്നത്തെ ഭരണകൂടമെന്ന് ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

Advertisement