Categories

ദല- കെച്ചുബാവ സാഹ്യകത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ദുബൈ: ഈ വര്‍ഷത്തെ ദല- കെച്ചുബാവ സാഹ്യത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. സ്വദേശത്തും വിദേശത്തും കഴിയുന്ന നവാഗത എഴുത്തുകാരില്‍ നിന്നാണ് സൃഷ്ടികള്‍ ക്ഷണിച്ചിരിക്കുന്നത്.

കഥ, കവിത, ലേഖനം, ഏകാങ്കനാടകം എന്നീ ഇനങ്ങളില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന രചനകളാണ് അവാര്‍ഡിനായി പരിഗണിക്കുക. ‘ മാധ്യമരംഗത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരണവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും എന്നതാണ് ലേഖന വിഷയം. എന്നാല്‍ മറ്റുവിഭാഗങ്ങള്‍ക്ക് പ്രത്യേക വിഷയങ്ങളില്ല.

മൗലികവും പ്രലിദ്ധികരിച്ചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് കഥ, കവിത, ലേഖനം എന്നിവക്ക് പരിഗണിക്കുക. ഏകാങ്കനാടകത്തില്‍ 2010 പ്രസിദ്ധീകരിച്ചവയും പരിഗണിക്കും. ലേഖനം 16 പേജിലും കഥ 12 പേജിലും കവിത 60 വരികളിലും കവിയാന്‍ പാടില്ല.

അന്തരിച്ച പ്രശസ്ത കഥാകരന്‍ ടി.വി കൊച്ചുബാവയുടെ സ്മരണാര്‍ത്ഥം ദുബായ് ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ (ദല) യാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൃഷ്ടികള്‍ മാര്‍ച്ച് 31 നകം കെ.ദിലീപ്, ‘സ്വയംപ്രഭ’, അര്‍-മംഗലം, കണ്ണമ്പ്ര പി.ഒ, പാലക്കാട് ജില്ല, കേരളം പിന്‍ 678686, ഫോണ്‍ +91 9562060659 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ph: + 971 502865539, + 971 50 6272279
Email: [email protected]

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.