കോഴിക്കോട്:ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ സിനിമ ‘ ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുള്ള രസകരമായ സംഭവങ്ങള്‍ കോര്ത്തിയിണക്കിയാണ് മേക്കിങ് വീഡിയോ പുറത്ത് വിട്ടത്.
മുമ്പ് കംപാര്‍ട്ട്മെന്റ്, കറുത്ത യഹൂദന് എന്നീ കലാമൂല്യമുള്ള ചിത്രങ്ങള്‍ സലിം കൂമാര്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പക്ക എന്റര്‍ടെയിനിങ് മൂവി സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ സലിംകൂമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയാവുന്നത്.
സന്താഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷാ ആണ് സംഗീതം പകരുന്നത്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്വിന് ആന്റണി, ശ്രീജിത്ത് രാമചന്ദ്രന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.