എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഓണ്‍ലൈന്‍ പരാതി
എഡിറ്റര്‍
Thursday 6th September 2012 3:00pm

ലണ്ടന്‍ : ഓണ്‍ലൈന്‍ പരാതിയുമായി ബ്രിട്ടന്‍ വിണ്ടും കുടിയേറ്റക്കാര്‍ക്കെതിരെ രംഗത്ത്. കുടിയേറ്റക്കാര്‍ക്കെതിരെ ഒപ്പിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ പത്രം ആവശ്യപ്പെട്ടിരിക്കുന്നത്.

Ads By Google

ഡൗണിങ് സ്ട്രീറ്റ് എന്ന വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച പരാതി ഉള്ളത്. അതേസമയം, 36000 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ പതിനൊന്നെണ്ണത്തില്‍ മാത്രമാണ് 100,000 പേര്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് ഡെയ്‌ലി മെയില്‍ പറയുന്നത്. എല്ലാവരും തയ്യാറെടുക്കൂ അല്ലെങ്കില്‍ നമുക്കറിയാവുന്ന ബ്രിട്ടനോട് എന്നന്നേക്കുമായി വിടപറയൂ എന്നാണ് കുടിയേറ്റ വിരുദ്ധ പ്രചരണത്തിന് പേര് നല്‍കിയിരിക്കുന്നത്.

കുടിയേറ്റവുമായി ബന്ധപ്പെട്ടിട്ടുള്ള തങ്ങളുടെ ആശങ്ക അറിയിക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗമില്ലെന്നാണ് പത്രം പറയുന്നത്. കഴിഞ്ഞ 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതും ഇതിനെതിരെ അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്നതിനായി പൊതുപരാതിയില്‍ എല്ലാവരും ഒപ്പ് വെയ്ക്കണമെന്നും പത്രം പറയുന്നു.

കാലങ്ങളായി നടക്കുന്ന കുടിയേറ്റം രാജ്യത്ത് ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇന്നത്തെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്നാണ് പത്രം പറയുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം ഉണ്ടാകുന്നത്. കുടിയേറ്റക്കാരും അവരുടെ മക്കളും ചേര്‍ന്നാണ് ബ്രിട്ടന്റെ ജനസംഖ്യ വര്‍ധിപ്പിച്ചതെന്നാണ് രാജ്യത്തെ പത്രങ്ങളുടെ പ്രധാന ആരോപണം. ബ്രിട്ടീഷ് ആശുപത്രികളിലെ പ്രസവ വാര്‍ഡുകള്‍ നിറഞ്ഞെന്നും സ്‌കൂളുകള്‍ ശ്വാസം മുട്ടുകയാണെന്നും പത്രം ആരോപിക്കുന്നു. പതിനഞ്ച് വര്‍ഷംകൊണ്ടാണ് 62.3 മില്യണില്‍ നിന്ന് 70 മില്യണായതെന്നും ഇതിന്റെ മുഖ്യപങ്കും കുടിയേറ്റക്കാര്‍ക്കാണെന്നും പത്രം പറയുന്നു.

Advertisement