Administrator
Administrator
സംസ്ഥാന ലോട്ടറിയുടെ പ്രതിദിനനറുക്കെടുപ്പ് നിര്‍ത്തിവെച്ചു
Administrator
Tuesday 23rd November 2010 11:37am

sikkim lotteryതിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ പ്രതിദിന നറുക്കെടുപ്പ് നിര്‍ത്തിവച്ചു. മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സൂചനയുണ്ട്. ഡിസംബര്‍ ഒന്നുമുതലാണ് പ്രതിദിന നറുക്കെടുപ്പ് ആരംഭിക്കേണ്ടിയിരുന്നത്.

ലോട്ടറിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ദിവസേനയുള്ള നറുക്കെടുപ്പ് വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

നേരത്തേ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ലോട്ടറിയുടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ലോട്ടറി വില്‍പ്പനക്കാരെ സഹായിക്കാനാണ് പ്രതിദിനലോട്ടറി നറുക്കെടുപ്പ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement