എഡിറ്റര്‍
എഡിറ്റര്‍
ദാദ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍: ഭാജി
എഡിറ്റര്‍
Saturday 7th April 2012 11:51am

മുംബൈ: ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ച ഹര്‍ഭജന്‍ സിംഗ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹര്‍ഭജനെ വാനോളം പുകഴ്ത്തിയവരുടെ കൂട്ടത്തില്‍ പൂനെ വാരിയേഴ്‌സ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിമുണ്ടായിരുന്നു. സൗരവിന്റെ പ്രശംസയ്ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരം വെള്ളിയാഴ്ച ഭാജിക്ക് ലഭിക്കുകയും ചെയ്തു.

സ്വന്തം ട്രൂപ്പിനെ പൂര്‍ണതയിലേക്ക് നയിച്ച ഗാംഗുലി മുംബൈ ടീമിനെ എതിരിടാന്‍ സ്പിന്നേഴ്‌സിനെ നിരത്തിയതിലൂടെ ക്യാപ്റ്റനെന്ന നിലയിലെ വൈദഗ്ധ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവെച്ച ഹര്‍ഭജന്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സ്പിന്‍ ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞ ഗാംഗുലിയുടെ കഴിവിനെ പുകഴ്ത്തുകയും ചെയ്തു.

‘ ഇന്ത്യകണ്ട ഏറെ പ്രത്യേകതയുള്ള ക്യാപറ്റനാണ് ദാദ. എല്ലാ കാലത്തും താനാണ് ഏറ്റവും നല്ല ക്യാപ്റ്റന്‍ എന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രശസ്തരായ കളിക്കാര്‍ അധികമില്ല. എന്നാല്‍ അതില്‍നിന്നും കഴിവുള്ളവരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കളിക്കാരെ അദ്ദേഹം ഉത്തരവാദിത്തം ഏല്‍പ്പിക്കുകയാണ്. അവരുടെ കാര്യക്ഷമത കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്.’ ഹര്‍ഭജന്‍ പറഞ്ഞു.

‘ ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തു. 129 റണ്‍സ് എന്നത് പിന്‍തുടരാന്‍ എളുപ്പവുമായിരുന്നു. പക്ഷെ ഞങ്ങള്‍ നന്നായി തുടങ്ങിയില്ല. ആദ്യ രണ്ട് ഓവറിനുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടത് ഞങ്ങളെ പ്രതിസന്ധിയിലാക്കി.’ ഭാജി വ്യക്തമാക്കി.

Advertisement