Categories

ഏഴ് വര്‍ഷമായി ചങ്ങലക്കിട്ട പെണ്‍കുട്ടികളെ മോചിപ്പിച്ചു

mumbaiwomenrescue

മുംബൈ: ഏഴ് വര്‍ഷമായി വീട്ടിനുള്ളില്‍ ബന്ധനത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെയും രണ്ട് പെണ്‍കുട്ടികളെയും പോലീസ് മോചിപ്പിച്ചു. ഫ്രാന്‍സിസ് ഗോമസ് എന്ന 70കാരനാണ് 2002 മുതല്‍ ഭാര്യയെയും മക്കളെയും ബന്ധികളാക്കി വെച്ചത്. പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ഇവര്‍ ബലാല്‍സംഗം ചെയ്യപ്പെടുമെന്ന ഭീതിയില്‍ പിതാവ് ഇവരെ വീട്ടില്‍ കെട്ടിയിടുകയായിരുന്നു.

തെരേസ ഗോമസ്, മക്കളായ ബാര്‍ബറാ(27), എലിസബത്ത്(21) എന്നിവരാണ് സൂര്യപ്രകാശം പോലും നിഷേധിക്കപ്പെട്ട് ബന്ധനാവസ്ഥയില്‍ കഴിഞ്ഞിരുന്നത്. വീട്ടിനുള്ളില്‍ ഫ്രിഡ്ജ് ചങ്ങലകൊണ്ട് പൂട്ടിയിരുന്നു. ഫ്രാന്‍സിസ് ഗോമസ് നല്‍കുന്ന ഭക്ഷണം മാത്രമായിരുന്നു ഇവര്‍ക്ക ലഭിച്ചിരുന്നത്. ഇവരെ പ്രാന്‍സിസ് പീഡിപ്പിക്കാറുമുണ്ടായിരുന്നു. മര്‍ദനമേറ്റ് തെരേസയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ ഗോമസ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട് പൂട്ടിയാണ് പോകുന്നത്. ഇവര്‍ക്ക് പലപ്പോഴും ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ നല്‍കിയിരുന്നില്ല. ഇവര്‍ക്ക് സൂര്യപ്രകാശം കിട്ടുന്ന അവസ്ഥ പോലുമില്ലായിരുന്നു.

ഫ്രാന്‍സിസ് മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നാണ് അയല്‍വാസികല്‍ കരുതിയിരുന്നത്. ഇവരുമായി അയല്‍വാസികള്‍ക്ക് ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അയല്‍വാസികളില്‍ ചിലര്‍ക്ക് വീട്ടില്‍ വേറെയും ചിലര്‍ താമസിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചു. തുടര്‍ന്ന് എന്‍.ജി.ഒ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവശ നിലയിലായ അമ്മയെയും പെണ്‍കുട്ടികളെയും കണ്ടത്. ഇവരെ പുനരധിവസിപ്പിക്കാന്‍ എന്‍.ജി.ഒ സംഘടന തയ്യാറായിട്ടുണ്ട്.
ഇവിടെ നിന്നും രണ്ട് മാസം മുമ്പ് ഫ്രാന്‍സിസിന്റെ മറ്റൊരു മകള്‍ രക്ഷപ്പെട്ട് മറ്റൊരു എന്‍.ജി.ഒ സംഘടനയുടെ അടുത്ത് അഭയം തേടിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.