റിയാദ്: കൗമാരക്കാരനായ മകനെ കൊന്ന് കിണറ്റിലെറിഞ്ഞ പിതാവിനെ മദീന പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴ് വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം കിണറ്റിലെറിയുകയായിരുന്നു. യാമ്പുവിലെ അല്‍ദീഖ് താഴ്‌വരയിലെ ഒരു കിണറ്റില്‍ കുട്ടിയുടെ ജഡം കണ്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.

അതിനിടെ രണ്ട് മാസമായി തന്റെ കുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിതാവിനെയും വളര്‍ത്തമ്മയെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ദമ്പതികളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.