2010ല്‍ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ദബാങി’ന്റെ രണ്ടാം ഭാഗം ഉടന്‍ വരുന്നു. അര്‍ബാസ് ഖാനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരിയോടെ തന്നെ ‘ദബാങ് 2’ വിന്റെ ചിത്രീകരണം ആരംഭിക്കും.

അഭിനവ് കശ്യപ് സംവിധാനം ചെയ്ത ‘ദബാങി’ ന്റെ രണ്ടാം ഭാഗമൊരുക്കുന്നത് വെല്ലുവിളിയായാണ് അര്‍ബാസ് കാണുന്നത്. അഭിനവിന്റേതിനേക്കാള്‍ എന്ത് കൊണ്ടും മികച്ചതായിരിക്കണം പുതിയ ചിത്രമെന്ന ഉറച്ചതീരുമാനത്തിലാണദ്ദേഹം.

ചിത്രം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് നായകന്‍ സല്‍മാന്റെ ആഗ്രഹം. എന്നാല്‍ സമയമെടുത്ത് ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായത്തിലാണ് അര്‍ബാസ്

സല്‍മാനും സൊമാക്ഷി സിന്‍ഹയും സോനും സൂഥും അതേപടിയാണ് രണ്ടാം ഭാഗത്തിലേക്ക് വരുന്നത്. മലയാളത്തിന്റെ റീമേക്ക് ചിത്രമായ ബോഡിഗാര്‍ഡ്, ഏക് ദ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളുമായി നിന്നുതിരിയാന്‍ കഴിയാത്ത തിരക്കിലാണ്. അതിനാല്‍ ചിത്രത്തിന് സല്‍മാന്റെ ഡേറ്റ് പ്രശ്‌നമാകും. എങ്കിലും തന്റെ അടുത്ത സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും സല്‍മാന്‍ റെഡിയാണ്.