എഡിറ്റര്‍
എഡിറ്റര്‍
ഉടന്‍ അറസ്റ്റ് ചെയ്യണം; അബ്ദുള്ളക്കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു
എഡിറ്റര്‍
Wednesday 12th March 2014 2:35pm

abdullakkutty-22

കണ്ണൂര്‍:  കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അബ്ദുള്ളക്കുട്ടി എം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.  സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് തടഞ്ഞുവച്ചിരിക്കുന്നത്.

അബ്ദുള്ളക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്ന സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിന്‍മേല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു.

കണ്ണൂരിലെ സ്വകാര്യ ഹോട്ടലിന് മുന്നില്‍ വച്ച് അമ്പതിലധികം വരുന്ന പ്രവര്‍ത്തകരുടെ സംഘമാണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും പത്തില്‍ താഴെ മാത്രം വരുന്ന പോലീസ് സംഘത്തിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതിനിടെ പ്രതിഷേധക്കാരുടെ നേര്‍ക്ക് പോലീസ് ലാത്തി വീശി. എട്ടോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ പുരുഷ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും വനിതാ നേതാക്കള്‍ക്കും മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട്.

പ്രതിഷേധം ഇവിടെ അവസാനിക്കില്ലെന്നും വ്യാഴാഴ്ച്ച കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

ഐപിസി 376 പ്രകാരമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മാനഭംഗശ്രമം, ഭീഷണി, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement