Categories

കൊയിലാണ്ടി:ഡി.വൈ.എഫ്.ഐയിലും കൂട്ടരാജി

d.y.f.i

കോഴിക്കോട്: കൊയിലാണ്ടിയില്‍ മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചുള്ള സി.പി.ഐ.എമ്മിലെ പ്രശ്‌നങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐയിലും രാജിക്കൊരുങ്ങുന്നു.

കൊയിലാണ്ടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിലെ 16 പേരാണ് രാജിസന്നദ്ധത അറിയിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയത്. സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദിനെതിരെ നടപടിയാവശ്യപ്പെട്ടാണ് രാജിക്കത്ത് നല്‍കിയത്.

നടപടിയെടുക്കാത്ത പക്ഷം ഡി.വൈ.എഫ്.ഐയില്‍ തുടരാനാകില്ലെന്നും കത്തില്‍ പരമാര്‍ശിക്കുന്നു. എന്‍.വി ബാലകൃഷ്ണനെതിരെയുള്ള പാര്‍ട്ടി നിലപാടിലെ പ്രതിഷേധവും കത്തില്‍ പറയുന്നുണ്ട്.

ബാലകൃഷ്ണനെതിരെ നടപടിയെടുത്തതില്‍ വിമതവിഭാഗം സൃഷ്ടിച്ചിരിക്കുന്ന സമ്മര്‍ദ്ദത്തില്‍ അനുരഞ്ജനശ്രമം നടത്തുന്നതിനിടെയുള്ള ഡി.വൈ.എഫ്.ഐ നേതാക്കളുടെയും കൂട്ടരാജി ജില്ലാ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

പാര്‍ട്ടിയ്‌ക്കെതിരായി ലേഖനങ്ങളെഴഉതി എന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭാ അധ്യക്ഷയുമായ കെ.ശാന്തയും നിരവധി നഗരസഭാ കൗണ്‍സിലര്‍മാരും ഇതില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയും ചെയ്തിരുന്നു.

Tagged with: |


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ