എഡിറ്റര്‍
എഡിറ്റര്‍
നിയമസഭക്ക് മുന്നിലെ ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Monday 17th June 2013 10:28am

dyfi-march

തിരുവനന്തപുരം: സോളാര്‍ പാനല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ചാണ് നിയമസഭയ്ക്ക് പുറത്ത് പോലീസ് തടഞ്ഞത്. പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാനായി എത്തിയ പ്രവര്‍ത്തര്‍ക്ക് നേരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.

Ads By Google

ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ഗ്രനേഡുകളും പോലീസ് വലിച്ചെറി യുകയായിരുന്നു.

ഗ്രനേഡ് പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുദ്രാവാക്യം വിളിയോടു കൂടെ ഇവിടെ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് ബാരിക്കേഡിന് മുന്നില്‍ കുത്തിയിരിക്കുന്നുണ്ട്.

എന്നാല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തായി പോലീസും സജ്ജമായിട്ടുണ്ട്.

നേരത്തെ തിരുവനന്തപുരത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്.

കൊച്ചി കാക്കനാട്, ഡിവൈഎഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

Advertisement