Categories

രാജേന്ദ്രബാബു കൊല്ലം മേയര്‍ ; സി പി ഐ എം നേതാവ് വോട്ട് മറിച്ചു

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ മേയറായി സി പി ഐ എമ്മിലെ അഡ്വ. വി രാജേന്ദ്ര ബാബുവിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി രാജേന്ദ്രബാബുവിന് 34ഉം യു ഡി എഫ് സ്ഥാനാര്‍ഥി ജോര്‍ജ് ഡി കാട്ടിലിന് 15ഉം വോട്ടുകളാണ് ലഭിച്ചത്. എല്‍ ഡി എഫിലെ മൂന്ന് വോട്ടുകള്‍ അസാധുവായി.

അതേസമയം സി പി ഐ എം സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാല്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വോട്ട് ചെയ്തു. രണ്ട് ആര്‍ എസ് പി അംഗങ്ങളുടെയും ഒരു സി പി ഐ എം അംഗത്തിന്റെയും വോട്ടുകള്‍ അസാധുവാകുകയും ചെയ്തിട്ടുണ്ട്. വേണുഗോപാലിനെതിരെ നടപടിയുണ്ടാകുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി അറിയിച്ചു.

കൊല്ലം മേയറായിരുന്ന എന്‍ പത്മലോചനനെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സി പി ഐ എം പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്.

രാജേന്ദ്രബാബുവിനെ മേയറാക്കാന്‍ 11നു സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം എല്‍ ഡി എഫ് ജില്ലാ യോഗത്തിലും ഇതു സംബന്ധിച്ചു ധാരണയുണ്ടാക്കി. കോര്‍പറേഷന്‍ നികുതി – അപ്പീല്‍ കാര്യ സ്ഥിരം സമിതി അധ്യക്ഷനായ രാജേന്ദ്രബാബു ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷന്റെ പ്രതിനിധിയാണ്.

84ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം പൊളിറ്റിക്‌സില്‍ പി ജിയും എല്‍ എല്‍ ബിയും നേടിയിട്ടുണ്ട്. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, എസ് എന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ പാര്‍ട്ടി കൊല്ലം ഏരിയ സെന്റര്‍ അംഗമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള