Categories

മുല്ലപ്പെരിയാര്‍: ഡി എം കെ പ്രതിഷേധ റാലി ഉപേക്ഷിച്ചു

mullaperiyar-rw

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഡി എം കെ നവംബര്‍ ഒന്നിന് മധുരയില്‍ നടത്താനിരുന്ന പ്രതിഷേധ റാലി വേണ്ടെന്നു വെച്ചു. വിദഗ്ധസമിതി സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സമരം വേണ്ടെന്നുവെച്ചതെന്ന് ഡി എം കെ അറിയിച്ചു.

കേരളത്തിന് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വെ നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് അനുവദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.എം.കെ റാലി നിശ്ചയിച്ചത്. പ്രതിഷേധം കോണ്‍ഗ്രസ് മന്ത്രിയായ ജയറാം രമേശിനെ ഉന്നംവച്ചാണെങ്കില്‍ സമരത്തില്‍ നിന്ന് പിന്മാറുമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയവും സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുടെ ഘടനയും അതിന്റെ പഠനപരിധിയും സംബന്ധിച്ച് കേരളത്തിനും തമിഴ്‌നാടിനും യോജിപ്പിലെത്താന്‍ സാധിച്ചിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.