എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്തെ ജയിലുകളിലുള്ളവരില്‍ 40% പേര്‍ നിരപരാധികളെന്ന് ജയില്‍ ഡി.ജി.പി
എഡിറ്റര്‍
Monday 18th November 2013 10:10pm

jail-photo

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നവരില്‍  40 ശതമാനം പേരും നിരപരാധികളാണെന്ന് ജയില്‍ ഡിജിപി. വിവരാവകാശരേഖപ്രകാരം ലഭിച്ച രേഖയിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കുന്നത്.

നിരപരാധികളായി ജയിലില്‍ കഴിയുന്നവരില്‍ മാനസികനില തെറ്റിയവരും സ്ത്രീതടവുകാരും കുട്ടികളുമുള്‍പ്പെടുന്നെന്ന്  ഡി.ജി.പിയുടെ മറുപടിയില്‍ പറയുന്നു.2013 സെപ്തംബര്‍ 27 ലെ കണക്കനുസരിച്ച് കേരളത്തിലെ വിവിധ ജയിലുകളില്‍ 4663 തടവുകാരുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ 1632 പേര്‍ നിരപരാധികളാണെന്നാണ് ഡി.ജി.പി നല്‍കിയ മറുപടിയിലുള്ളത്. ഇതില്‍ 98 പേര്‍ മാനസിക രോഗികളായ വിചാരണ തടവുകാരാണ്. ‘ഫിറ്റ് ഫോര്‍ ട്രയല്‍ ‘സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവരുടെ വിചാരണ നടക്കുന്നില്ല.

കരുതല്‍ തടങ്കലില്‍ കഴിയുന്ന അറുപതോളം പേരുണ്ട്. ഇവരെ കുറ്റവാളികളായി കണക്കാക്കാന്‍ കഴിയില്ല. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അമ്മമാര്‍ക്കൊപ്പമുള്ള എട്ട്് കുട്ടികളുമുള്‍പ്പെടെയുള്ളവരെയാണ് നിരപരാധികളായി ഡി.ജി.പി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ബാക്കി 1466 പേര്‍ എങ്ങനെ നിരപരാധികളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടില്ല.

Advertisement