എഡിറ്റര്‍
എഡിറ്റര്‍
ഡി സിനിമാസ് കയ്യേറ്റഭൂമി 27ന് അളന്നു തിട്ടപ്പെടുത്തും: ദിലീപ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് നോട്ടീസ്
എഡിറ്റര്‍
Wednesday 19th July 2017 9:28am

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി. സിനിമാസ് മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെട്ട കയ്യേറ്റ ഭൂമി ജൂലൈ27ന് അളന്നു തിട്ടപ്പെടുത്തും. ദിലീപ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചു.

തൃശൂര്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടാണ് നോട്ടീസ് അയച്ചത്. ഡി. സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ചാലക്കുടിയിലെ ഡി. സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്നായിരുന്നു ആരോപണം. എട്ട് ആധാരങ്ങളുണ്ടാക്കി ഒരേക്കര്‍ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്ന് ആലുവ സ്വദേശി സന്തോഷ് പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂവകുപ്പ് കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.


Must Read: ബി.ജെ.പി തനിക്ക് ‘അമ്മ’യെപ്പോലെ; വിതുമ്പലോടെ വെങ്കയ്യ നായിഡു


കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. രാജഭൂമിയായിരുന്ന സ്ഥലം പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തിയതാണെന്നാണ് കലക്ടറുടെ കണ്ടെത്തല്‍. ഈ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം വേണമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

Advertisement