നിക്കാസിയ: അപകടകാരിയാണെന്ന കാരണത്താല്‍ ലോകകപ്പിലെ സൂപ്പര്‍ ഹിറ്റ് വുവുസലെക്ക് സൈപ്രസില്‍ നിരോധനം ഏര്‍പ്പെടുത്തി. ആരെങ്കിലും നിയമവിരുദ്ധമായി വുവുസലെ ഉപയോഗിച്ചാല്‍ അവ പിടിച്ചെടുക്കുമെന്നാണ് അധികൃതരുടെ ഭീഷണി.

വുവുസലേയുടെ ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് നിരോധനമെന്ന് പോലീസ് അറിയിച്ചു. വുവുസേലയുടെ ശബ്ദം ഏറെനേരം കേട്ടാല്‍ കേള്‍വി തന്നെ നഷ്ട്‌പ്പെട്ടേക്കാമെന്ന് ഈയിടെ നടന്ന പഠനത്തില്‍ വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ തന്നെ വുവുസേല നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.