cilynder-blast ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ വിവാഹ മണ്ഡപത്തില്‍ സിലിണ്ടര്‍ സ്‌ഫോടനം. അപകടത്തില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്യാസ് സിലണ്ടര്‍ സ്‌ഫോടനത്തെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും സ്‌ഫോടനമുണ്ടായി. നാല് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ചിലര്‍ കുടുങ്ങിയതായി സൂചനയുണ്ട്.

നഗരത്തില്‍ മൈസൂര്‍ റോഡിലെ സുമനഹള്ളിയിലാണ് അപകടം. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.