തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റ് ആന്ധ്രാ, തമിഴ്‌നാട്ട് തീരത്തേക്ക് അടുക്കുകയാണ്. ചെന്നെ നഗരത്തില്‍ നിന്ന് ഏതാണ് 900 കിലോമീറ്റര്‍ അകലെയായി രൂപംകൊണ്ടജല്‍ കൊടുങ്കാറ്റ് നാളെ രാവിലെ കരയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകാനും വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പൂുണ്ട്.