തൊടുപുഴ: സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ തൊടുപുഴയില്‍ മരം വീണ് മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മുതലക്കോടം പഴുക്കകുളം ആനിക്കുടിയില്‍ ജോസിന്റെ മകന്‍ ജൂബിന്‍(17) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ അയല്‍പക്കത്തെ വീടിനു മുകളില്‍ വീണ മരം വടം കെട്ടി വെട്ടിമാറ്റുന്നതിനിടയില്‍ വടം പൊട്ടി മരം ശരീരത്തടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു അജൂബിന്‍.

പ്ലസ് ടു പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്ന ജൂബിന്‍ സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ കൂടിയാണ്. എയര്‍ ഫോഴ്‌സിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ടായിരുന്നു.

Subscribe Us: