എഡിറ്റര്‍
എഡിറ്റര്‍
തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 22nd August 2017 2:00pm

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.

ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായിരുന്നു എം.ബി രാജേഷിനെതിരെ സംഘികള്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്.


Dont Miss സംഘികളുടെ നാണമില്ലാത്ത നുണ പ്രചാരണത്തിന് മറ്റൊരു തെളിവ്; തന്റെ പേരില്‍ വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെ പൊളിച്ചടുക്കി എം.ബി രാജേഷ്


സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയ ചിത്രം, ഭോപ്പാലില്‍ പിണറായി വിജയന്‍ നയിക്കുന്ന പ്രതിഷേധ യാത്രയുടെ ചിത്രം എന്നുപറഞ്ഞ് എം.ബി രാജേഷ് ഷെയര്‍ ചെയ്‌തെന്നായിരുന്നു സംഘികളുടെ വ്യാജപ്രചരണം.

ഇതിന് പിന്നാലെ സംഘികളുടെ നാണമില്ലാത്ത നുണപ്രചരണത്തിന് തെളിവെന്ന് പറഞ്ഞ് എം.ബി രാജേഷ് എം.പി തന്നെ ഫേ്‌സബുക്കിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സംഘികളെ തെറിവിളിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

താങ്കളുടേതെന്ന പേരില്‍ പുറത്തുവിട്ട പോസ്റ്റ് വിശ്വസിക്കാന്‍ കേരള ജനത മണ്ടന്‍മാരായ സങ്കികളല്ലെന്നും സ്വന്തമായി നോട്ട് അടിച്ചിറക്കുന്നവര്‍ക്ക് ഇത് വലിയ കാര്യമല്ല ഇതിനപ്പുറവും അവര്‍ ചെയ്യുമെന്നുമാണ് മറ്റുചിലര്‍ പ്രതികരിക്കുന്നത്. മിക്കവാറും ഉളളിസുര ആ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ദുരന്തം അതും വിശ്വസിക്കുമെന്നാണ് ചിലരുടെ പ്രതികരണം.

ഇതുകൊണ്ടൊക്കെ തന്നെയാണ് ഇവരെ ചാണകസംഘികള്‍ എന്ന് വിളിക്കുന്നതെന്നും സംഘി സത്യം പറഞ്ഞാല്‍ മാത്രമാണ് അത് ചരിത്രപരമാവുകയെന്നും ചിലര്‍ പ്രതികരിക്കുന്നു. അതേസമയം ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.

ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിക്കാന്‍ പോകുന്ന സി.പി.ഐഎം ഗുണ്ടകള്‍ എന്ന് പറഞ്ഞു പോസ്റ്റ് ചെയ്യാഞ്ഞത് തന്നെ വല്ല്യ ഭാഗ്യം ആയിട്ട് കൂട്ടിയാല്‍ മതി സഖാവേ എന്നാണ് ചിലരുടെ കമന്റ്.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇതൊന്നും ചെയ്തില്ലെങ്കിലാണവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് സംശയിക്കേണ്ടതെന്നും ചിലര്‍ പ്രതികരിക്കുന്നു.

Advertisement