എഡിറ്റര്‍
എഡിറ്റര്‍
സൈബര്‍ സുരക്ഷ: അന്താരാഷ്ട്ര വിവര കൈമാറ്റം അനിവാര്യമെന്ന് സിബല്‍
എഡിറ്റര്‍
Thursday 8th November 2012 12:26am

ന്യൂദല്‍ഹി: രാഷ്ട്രങ്ങള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഇന്റര്‍നെറ്റ് കൈകാര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതില്‍ വലിയ സഹകരണം വേണമെന്ന് ഇന്ത്യ.

Ads By Google

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒറ്റയ്ക്ക് ഒരു രാജ്യത്തിനും പോരാടാനാകില്ല. സുരക്ഷിതമായ സൈബര്‍ മണ്ഡലം നിര്‍മിക്കുന്നതിന് പ്രധാന ഏജന്‍സികള്‍,സര്‍ക്കാരുകള്‍, വ്യവസായം,അന്താരാഷ്ട്ര കമ്മിറ്റികള്‍ എന്നിവയ്ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കണമെന്നും ഇന്റര്‍നെറ്റിനെ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ വാര്‍ത്താ വിനിമയ സാങ്കേതിക മന്ത്രി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സൈബര്‍ സുരക്ഷ. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് അന്താരാഷ്ട്ര സാങ്കേതിക കരാറുകളും വിവരങ്ങളുടെ കൈമാറ്റവും വേണം.

ഈ സഹകരണം ഉണ്ടായില്ലെങ്കില്‍ അതിപ്രധാന വിവരങ്ങള്‍ പല രാഷ്ട്രങ്ങള്‍ക്കും ലഭിക്കില്ല. സൈബര്‍ രഹസ്യാന്വേഷണത്തില്‍ സംഘടിതമായ തന്ത്രങ്ങള്‍ മെനയുകയും ഉപകരണങ്ങള്‍ കാര്യക്ഷമമാക്കുകയും വേണം.

സൈബര്‍ ആക്രമണം ഉണ്ടാകുന്ന അവസരത്തില്‍ സംഘടിതമായ ജാഗ്രതാ നിര്‍ദേശങ്ങളും ഉണ്ടാകണം. ഇത്തരം ജാഗ്രതാ നിര്‍ദേശങ്ങളിലൂടെ അടിസ്ഥാന സേവനങ്ങളായ ടെലകോം, ഊര്‍ജം, ധനകാര്യം, ഇ സര്‍ക്കാര്‍ തുടങ്ങിയ മേഖലകളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാകുമെന്നും സിബല്‍ പറഞ്ഞു.

Advertisement