vs-achuthanandanതൃശൂര്‍: തിരുവനന്തപുരത്തെ ടെക്‌­നോപാര്‍ക്ക് മാതൃകയില്‍ ക­ണ്ണൂ­രിലും കാസര്‍കോടും സൈബര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാ­ന­ന്ദന്‍. ഐ ടി രംഗത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു­മെന്നും അദ്ദേഹം പറഞ്ഞു.കൊരട്ടി ഇന്‍ഫോ പാര്‍ക്ക് നാടിനു സമര്‍പ്പിക്കുന്ന ച­ട­ങ്ങില്‍ സം­സാ­രി­ക്കു­ക­യാ­യി­രുന്നു മുഖ്യമ­ന്ത്രി .

ഐ.ടി രംഗത്ത് പതിനായിരം കോടി രൂപയുടെ മൂലധന സമാഹരണത്തിന് തുടക്കം കുറിച്ചതാ­യും അ­ദ്ദേ­ഹം പ­റഞ്ഞു.

അതേസ­മയം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌­ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അ­യച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാ­ണെന്ന് ആരോ­പി­ച്ചാ­ണ് പ­രാതി നല്‍കിയിരിക്കു­ന്നത്.