തൃശൂര്‍: വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ബാങ്കില്‍നിന്നും ഒരു ലക്ഷം രൂപയുടെ കവര്‍ച്ച നടത്തിയതായി പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും തൃശൂരിലെ ഒരു സ്വകാര്യ കമ്പനിയുടെയും അക്കൗണ്ട് തകര്‍ത്ത് ഒരു ലക്ഷം രൂപ കവര്‍ന്ന സംഘത്തിന് അമേരിക്കന്‍ ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത പണം രാജസ്ഥാനിലെ എച്ച.ഡി.എഫ്.സി ശാഖയിലെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യമേഖലയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്.