ലണ്ടന്‍: നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ വിദേശ രാജ്യങ്ങളില്‍ റെയില്‍ ഗതാഗതം താറുമാറാക്കുകയാണ്. ഒരു കംപ്യൂട്ടറില്‍ നുഴഞ്ഞു കയറുന്നതിനും വൈറസുകള്‍ കടത്തിവിടുന്നതിനുമൊക്കെ സാധാരണ ഒരു ഹാക്കര്‍ക്ക് വേണ്ടുന്ന ‘കഴിവ്’ ആവശ്യമില്ലത്രെ റെയില്‍ സിഗ്നലുകള്‍ പിടിച്ചെടുത്ത് നിയന്ത്രിക്കാന്‍. അതുകൊണ്ട് തന്നെ ഹാക്കിംഗിന്റെ പുതിയ രംഗത്ത് കൗമാരക്കാരായ ഹാക്കര്‍മാരാണ് കൂടുതല്‍.

അധികം പ്രവൃത്തി പരിചയം ആവശ്യമില്ലാത്തതു കൊണ്ടു തന്നെ കുട്ടി ഹാക്കര്‍മാര്‍ സൈബര്‍ അറ്റാക്കില്‍ ഏറ്റവും സുഗമമായി ഒരുക്കുന്ന കെണിയായിരിക്കുകയാണ് റെയില്‍വെ ഗതാഗതം താറുമാറാക്കല്‍.

Subscribe Us:

ഇന്റര്‍നെറ്റ് ട്രാഫിക് ഉപയോഗപ്പെടുത്തി ലക്ഷ്യം വെക്കുന്ന കംപ്യൂട്ടറിനെ കീഴടക്കുന്ന ഇവന്മാര്‍ വലിയ തലവേദനയാണ് വിദേശ രാജ്യങ്ങളില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. റെയില്‍ വേ സ്വിച്ചിംഗ് സംവിധാനത്തിന്റെ മൊബൈല്‍ സിഗ്നലുകള്‍ പിടിച്ചെടുത്താണ് ഇവര്‍ വേലയൊപ്പിക്കുന്നത്. ട്രെയിനുകള്‍ കൂട്ടിമുട്ടുന്നതും അപകടങ്ങളും ഒഴിവാകുമെങ്കിലും സര്‍വ്വീസുകള്‍ സാധാരണ ഗതിയിലാക്കാന്‍ സമയമെടുക്കും.

ഇപ്പോള്‍ സ്‌റ്റേഷനുകള്‍ തമ്മിലുള്ള കമ്യൂണിക്കേഷന് ഉപയോഗിക്കുന്ന സാധാരണ ജി.എസ്.എം ടെക്‌നോളജി മാറ്റുക എന്ന ഉപായം മാത്രമെ റെയില്‍വെ അധികൃതര്‍ ഇതിനു പരിഹാരമായി കാണുന്നുള്ളൂ.

Malayalam News
Kerala News in English