കല്‍പ്പറ്റ: കേരളത്തിലും റാന്‍സംവെയര്‍ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെയും കംമ്പ്യൂട്ടറുകളുമാണ് ഹാക്ക് ചെയ്യപ്പെട്ടത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.


Also read ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ 


ഇന്നലെ അവധി ദിവസമായതിനാല്‍ ശനിയാഴ്ച വൈകീട്ട് പ്രവര്‍ത്തിപ്പിച്ച കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ട നിലയില്‍ ഇന്നാണ് കണ്ടെത്തിയത്. ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനോ റിക്കവര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ ശ്രംഖല തകര്‍ത്ത ഹാക്കര്‍മാര്‍ 300 ഡോളര്‍ നല്‍കിയാല്‍ ഫയലുകള്‍ തിരിച്ച് നല്‍കാമെന്നാണ് അറിയിച്ചത്. രണ്ടു മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നാണ് ഹാക്കേഴഅസ് അറിയിച്ചത്.

രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിനു പിന്നാലെ വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാവുമെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ആക്രമണം ശക്തമാവുന്നതെന്ന് മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന വാനാക്രൈ റാന്‍സെവയര്‍ വൈറസിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.


Dont miss ‘ദാ ഇടിച്ചു.. ഇടിച്ചു.. ഹൂ.. ഇല്ല’; റണ്‍സിനായ് ഓടുന്നതിനിടെ കോഹ്‌ലിയും ഗെയ്‌ലും കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ 


വരും ദിവസങ്ങളില്‍ സൈബര്‍ ആക്രമണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണം ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഒന്നര ലക്ഷത്തോളമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബര്‍ അക്രമണത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.

അമേരിക്കയും ബ്രിട്ടനും റഷ്യയുമടക്കം 150 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് സൈബര്‍ ആക്രമണത്തില്‍ ഇരായായത് ഇതിന്റെ ഭാഗമായുള്ള അക്രമണം തന്നെയാണ് കേരളത്തിലും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.