മൂഡീസ് റേറ്റിങ്ങിന് പിന്നില്‍ ടോം മൂഡിയാണെന്ന് തെറ്റിദ്ധരിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലയാളികളുടെ ഓണ്‍ലൈന്‍ ആക്രമണം. ഒക്ടോബറില്‍ തനിക്ക് പിറന്നാളാംശകള്‍ നേര്‍ന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്ന പോസ്റ്റിന് താഴെയാണ് മലയാളികളുടെ പൊങ്കാല.

ഇവിടെ ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ റേറ്റിംഗ് കൊടുത്തു ജനങ്ങളെ വിഡ്ഡികളാക്കരുത് മൂഡി.. ‘ഇവനെയും ഇവന്റെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെയും വെറുതെ വിടരുത്’. എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.

കമന്റുകളിടുന്നവരെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കമന്റിടല്‍ തുടരുകയാണ്. അതിനിടെ ടോം മൂഡിയെ വിമര്‍ശിക്കുന്നവരെ വിമര്‍ശിക്കുന്ന ചര്‍ച്ചകളും പോസ്റ്റിന് താഴെ നടക്കുന്നുണ്ട്.


Read more: സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധം; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി


യഥാര്‍ത്ഥത്തില്‍ അമേരിക്ക ആസ്ഥാനമായ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ആണ് ഇന്ത്യയുടെ റേറ്റിങ് ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ‘ബിഎഎ3’ -ല്‍ നിന്ന് ‘ബിഎഎ2’ ആക്കി റേറ്റിങ് ഉയര്‍ത്തിയിരുന്നത്.

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമാണ് ടോംമൂഡി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെയും ഐ.പി.എല്ലില്‍ സണ്‍റൈസ് ഹൈദരാബാദിനെയും ടോം മൂഡി പരിശീലിപ്പിച്ചിട്ടുണ്ട്.