കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മൂഡിസ് റേറ്റിംഗ് വിവാദം. അമേരിക്ക ആസ്ഥാനമായ മൂഡീസ് റേറ്റിംഗ് എജന്‍സി ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് ഒരുപടി കൂടിയെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ സി.പി.ഐ.എം അജന്‍ഡയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ബി.ജെ.പി തന്ത്രങ്ങള്‍ ആണ് പൊളിഞ്ഞിരിക്കുന്നത്.


Also Read: അമിത് ഷായ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി അന്വേഷിക്കുന്നതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍; വാര്‍ത്ത കൊടുക്കാതെ ദേശീയ മാധ്യമങ്ങള്‍


മൂഡി റേറ്റിംഗിനെത്തുടര്‍ന്ന് ക്രിക്കറ്റര്‍ ടോം മൂഡിയെ സൈബര്‍ സഖാക്കള്‍ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സജീവമായിരുന്നു. എന്നാല്‍ സൈബര്‍ സഖാക്കളുടെ പേരില്‍ അക്രമം നടത്തിയത് ബി.ജെ.പിയുടെ ഐ.ടി. സെല്ലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

മുസ്‌ലിം, ക്രിസ്ത്യന്‍ പേരുകളുള്ള വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് മിക്ക കമന്റുകളും ചെയ്തിട്ടുള്ളത്. ഈ അക്കൗണ്ടുകള്‍ പലതും സംഘപരിവാര്‍ അനുകൂല പേജുകള്‍ പിന്തുടരുന്നവയാണ്.


Also Read: സംവരണസമരത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഹാര്‍ദിക് പട്ടേല്‍


സംഘപരിവാര്‍ പ്രചാരണ വെബ്പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ്, ഒപി ഇന്ത്യ എന്നിവയാണ് മലയാളി സഖാക്കള്‍ ക്രിക്കറ്റര്‍ ടോം മൂഡിയെ തെറി വിളിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സംഘപരിവാര്‍ അജന്‍ഡയാണ് ഇതിനു പിന്നിലെന്നറിഞ്ഞതോടെ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു.