കോഴിക്കോട്: മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ മുസ്‌ലിം മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. ഇതരമതത്തില്‍ പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം ‘സെല്‍ഫി’യെടുത്തു എന്ന ‘കുറ്റ’ത്തിനാണ് വിദ്യാര്‍ത്ഥിനികള്‍ ആക്രമണത്തിന് ഇരയായത്.

വാഴയൂര്‍ ശാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ സഫ, അഞ്ജലി എന്നിവര്‍ക്കു നേരെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. ഇവര്‍ക്കെതിരെ വ്യാപകമായ പ്രചരണങ്ങളും സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്.


Also Read: ‘മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്’; 50,000 കോടി ആസ്തിയുള്ള പൊതുമേഖല സ്ഥാപനത്തിന് കേന്ദ്രം 518 കോടി വിലയിട്ടതിന്റെ തെളിവു പുറത്തുവിട്ട് എം.ബി രാജേഷ് എം.പി


സുഹൃത്തുക്കളായ കോഴിക്കോട് മുക്കം സ്വദേശിയായ അനൂപ്, സ്റ്റെബിന്‍ എന്നിവര്‍ക്കൊപ്പം ഇവര്‍ സെല്‍ഫി ചിത്രങ്ങള്‍ എടുത്തിരുന്നു. തുടര്‍ന്ന് അനൂപ് ഈ ചിത്രം ഫേസ്ബുക്കില്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു. ഇതിനു ശേഷമാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം ദുഷ്പ്രചരണങ്ങള്‍ ആരംഭിച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ താമരശ്ശേരി സ്വദേശി ദില്‍ഷാദ്, കൊല്ലം സ്വദേശികളായ മുനീര്‍, നജീബ് തുടങ്ങിയര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫേസ്ബുക്കില്‍ ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്.

സ്‌ക്രീന്‍ ഷോട്ടുകള്‍: