ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി.ബി.ഐ ലളിത് ഭാനോട്ടിനെ ചോദ്യം ചെയ്തു. ഗെയിംസ് സംഘാടക സമിതി സെക്രട്ടറി ജനറലായിരുന്നു ഭാനോട്ട്.

ദല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാനോട്ടിനെതിരേ ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ ഭാനോട്ടിനെ ഉടനടി അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. ഭാനോട്ടിനെ കുടുക്കാന്‍ പര്യാപ്തമായ രേഖകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.