ന്യൂദല്‍ഹി: അച്ചടക്കലംഘനത്തിനും കൃത്യവിലോപനത്തിന്റേയും പേരില്‍ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനു ചുമതലപ്പെടുത്തിയ 20 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗെയിംസ് വില്ലേജുകളിലും മറ്റ് മല്‍സരവേദികളിലും ചുമതലപ്പെടുത്തിയ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.

സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയ പോലീസുകാരില്‍ പലരും ഉദാസീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗെയിംസിനെത്തുന്ന താരങ്ങളോടുപോലും മര്യാദയില്ലാതെ പെരുമാറുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.

Subscribe Us: