Categories

ഗെയിംസ് അഴിമതി: സി ബി ഐ രണ്ടുകേസുകള്‍ ഫയല്‍ ചെയ്തു

ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ രണ്ടുകേസുകള്‍ ഫയല്‍ ചെയ്തു. ലണ്ടനില്‍ നിന്നാംരംഭിച്ച ക്വീന്‍സ് ബാറ്റണ്‍ റിലേയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് രണ്ടുകേസും ഫയല്‍ ചെയ്തിരിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ എം ഫിലിംസ്, എ എം കാര്‍സ് എന്നീ കമ്പനികള്‍ക്കെതിരേയാണ് രണ്ട് കേസുകളും. ക്വീന്‍സ് റിലേക്ക് കരാര്‍ നല്‍കിയിരുന്നത് ഈ കമ്പനികള്‍ക്കായിരുന്നു.

ഗെയിംസ് സംഘാടകസമിതിയിലെ ജോയിന്റ് ഡയറക്ടറായിരുന്ന ടി എസ് ദര്‍ബാരി, ഡെപ്യൂട്ടി ഡയറക്ടര്‍ സജ്ഞയ് മഹീന്ദ്രോ, രാജ് സിംഗ് എന്നിവരുടെ വസതികളില്‍ അന്വേഷണ ഏജന്‍സി നേരത്തേ റെയ്ഡ് നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.