Categories

ക്വീന്‍­സ് ബാ­റ്റണ്‍ കൊ­ച്ചി­യില്‍ പ­ര്യട­നം തുടങ്ങി

കൊ­ച്ചി: കോ­മണ്‍­വെല്‍­ത്തി­ന്റെ വ­ര­വ­റി­യി­ക്കു­ന്ന ക്വീന്‍­സ് ബാ­റ്റണ്‍ റി­ലേ കൊ­ച്ചി­യില്‍ പ­ര്യട­നം ആ­രം­ഭിച്ചു. മ­ഹാ­രാ­ജാ­സ് കോ­ളേ­ജില്‍ നി­ന്നാ­ണ് പ­ര്യട­നം ആ­രം­ഭി­ച്ചത്. കാ­യി­ക­മന്ത്രി എം വി­ജ­യ­കു­മാ­ര്‍, ഷൈ­നി വില്‍സണ്‍ ഉള്‍­പ്പ­ടെ­യു­ള്ള പ്ര­മു­ഖര്‍ ച­ട­ങ്ങില്‍ പ­ങ്കെ­ടു­ത്തു. ദ­ക്ഷി­ണ­മേഖ­ലാ നാവി­ക ആ­സ്ഥാ­നത്തും മ­റ്റു­പ്രമു­ഖ കേ­ന്ദ്ര­ങ്ങ­ളിലും റി­ലേ­ക്ക് സ്വീ­കര­ണം ല­ഭി­ക്കും.

ല­ക്ഷ­ദ്വീ­പില്‍ നിന്നും ഇന്ന­ലെ വൈ­കീ­ട്ട് ആ­യി­രു­ന്നു ക്വീന്‍­സ് ബാ­റ്റണ്‍ റിലേ കൊ­ച്ചി­യി­ലെ­ത്തി­യ­ത്. കൊ­ച്ചി­യി­ലെ പ­ര്യട­നം അ­വ­സാ­നി­പ്പി­ച്ച് നാ­ളെ റി­ലേ തൃ­ശ്ശൂ­രി­ലെ­ത്തും. 30 ന് കോ­ഴി­ക്കോ­ട്ടെ­ത്തു­ന്ന ബാ­റ്റണ്‍ റി­ലേ 31 ന് കോ­ഴി­ക്കോ­ട്ടു­നിന്നും തി­രി­ച്ച് വ­യ­നാട്, സുല്‍­ത്താന്‍ ബ­ത്തേ­രി വഴി ഊ­ട്ടി­യി­ലെ­ത്തും. ജൂണ്‍ 25 നാ­യി­രു­ന്നു ബാ­റ്റണ്‍ റി­ലേ വാ­ഗ അ­തിര്‍­ത്തി കട­ന്ന് ഇ­ന്ത്യ­യി­ലെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.