ന്യൂദല്‍ഹി: ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നല്‍കുമെന്ന് കേന്ദ്രകായിക മന്ത്രി എം എസ് ഗില്‍ പറഞ്ഞു. വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗില്‍ വ്യക്തമാക്കി.