ന്യൂദല്‍ഹി: അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘാടക സമിതി ട്രഷറര്‍ അനില്‍ ഖന്ന രാജിവച്ചു. ഗെയിംസിനായി സിന്തറ്റിക് ടെന്നിസ് കോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഖന്നയുടെ മകള്‍ച്ച ലഭിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.

നേരത്തെ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചിരുന്നു. കോര്‍ട്ട് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ തനിക്ക് പങ്കില്ലെന്ന് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്. ഗെയിംസിനായി സിന്തറ്റിക് കോര്‍ട്ടുകളുടെ നിര്‍മ്മാണ കരാര്‍ ലഭിച്ചത് ആസ്‌ട്രേലിയന്‍ കമ്പനിക്കാണ്. ഈ കമ്പനിയുടെ ഇന്ത്യന്‍ ശാഖയുടെ സി ഇ ഒ ആണ് ഖന്നയുടെ മകന്‍.