കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ഡെല്‍ഹിയിലെ പോര്‍ട്ടര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധികാരികള്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ക്കുവേണ്ട പ്രത്യേക ക്ലാസുകള്‍ സജീവമായി. വിദേശ ടൂറിസ്റ്റുകളോട് എങ്ങനെ പെരുമാറണമെന്നും  ഏത് രീതിയില്‍ സംസാരിക്കണമെന്നും ക്ലാസുകളില്‍ പഠിപ്പിക്കുന്നു.

ഡെല്‍ഹി പോലീസിന്‍റെ സഹായത്തോടെ  ഏതാണ്ട് രണ്ടായിരത്തോളം പോര്‍ട്ടര്‍മാരെയും ടാക്സിഡ്രൈവര്‍മാരെയുമാണ്  ഇംഗ്ലീഷ് സംസാരിക്കാന്‍ ഈ ക്ലാസുകളില്‍ പഠിപ്പിക്കുന്നത്.

ഈ ക്ലാസുകള്‍ വളരെ നല്ലതാണെന്നും അതുകൊണ്ടുതന്നെ ക്ലാസില്‍ പോകുന്നതിന് തങ്ങള്‍ക്ക് സന്തോഷമാണുള്ളതെന്നും പോര്‍ട്ടര്‍മാരും വ്യക്തമാക്കുന്നു.