പാലക്കാട്: പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ മലയാളിയെന്നാണ് സൂചന. മറ്റ് രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരെ കോയമ്പത്തൂരില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

കൊല്ലപ്പെട്ട ഷീലയുടെ മൊബൈല്‍ ഷോപ്പില്‍ ജോലി നോക്കിയ ആളാണ് കേസിലെ മുഖ്യപ്രതിയാണെന്ന് പോലീസ് നിഗമനം. അറസ്റ്റ് സംബന്ധിച്ച് വിശദമായ വിവരം പുറത്ത് വന്നിട്ടില്ല. കേസ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ നാളെ എസ് പി വിജയ് സാഖറെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് കല്‍മണ്ഡപം കല്‍പാത്തി ബൈപാസിനു സമീപം പുത്തൂര്‍ റോഡില്‍ പാലക്കാട്ടെ പ്രമുഖ ബിസിനസുകാരനായ സി വി എം ഗ്രൂപ്പ് പാര്‍ട്ണര്‍ പുത്തൂര്‍ റോഡില്‍ സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യ ഷീല (47)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഷീലയുടെ അമ്മ കാര്‍ത്യായനിക്ക് (70) തലക്കടിയേറ്റ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഷീബയുടെ കമ്മല്‍ കാതോടു കൂടി പറിച്ചെടുത്ത നിലയിലായിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

പാലക്കാട്ട് വീട്ടമ്മയെ കഴുത്തറുത്തു കൊന്ന് കവര്‍ച്ച