ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിച്ച് ഈമാസം അവസാനം റിപ്പോര്‍ട്ടു നല്‍കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര പൊതുമരാമത്തു വകുപ്പ്, ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ദല്‍ഹി വികസന സമിതി, പൊതുമരാമത്തു വകുപ്പ് എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ഗെയിംസ് അഴിമതിയേക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏജന്‍സികള്‍ വീഴ്ച്ചവരുത്തുവെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് റിപ്പോര്‍ട്ട് മുന്‍ സി എ ജി വി കെ ഷുംഗ്ലൂവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കുമെന്നും തോമസ് വ്യക്തമാക്കി.

Subscribe Us:

ഗെയിംസിനായി കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതുമുതല്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍വരെ അഴിമതിയുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അതിനിടെ അഴിമതിയെക്കുറിച്ചുള്ള ആരോപണത്തില്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി വ്യക്തമാക്കിയിട്ടുണ്ട്.