വടകര: കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് കമാന്‍ഡന്റും മുന്‍ കേരള ഫുട്‌ബോള്‍ താരവുമായ സി.വി പാപ്പച്ചനും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പ് അപകടത്തില്‍പെട്ടു. ദേശീയ പാതയില്‍ വടകരയ്ക്ക് സമീപം മടപ്പള്ളിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പാപ്പച്ചനും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് പിന്നില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലുണ്ടായ കൂട്ടിയിടിയില്‍ അഞ്ചോളം വാഹനങ്ങള്‍ക്ക്് സാരമായ കേടുപാടുകള്‍ സംഭവിച്ചതല്ലാതെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Subscribe Us: