എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമബംഗാളില്‍ പണിമുടക്കില്‍ പങ്കെടുത്ത പഞ്ചായത്ത് ജീവനക്കാരന്റെ ചെവിയറുത്തു
എഡിറ്റര്‍
Thursday 21st February 2013 4:02pm

 

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി   ജോലിക്ക് ഹാജാരാകാതിരുന്ന പഞ്ചായത്ത് ജീവനക്കാരന്റെ ചെവിയറുത്തു.

Ads By Google

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. മുര്‍ഷിദാ ബാദിലെ ജലംഗി എന്ന സ്ഥലത്ത് ദെബിപൂര്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ ഹസ്രത് ഒമറിനെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്.

തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പൊളിക്കാനായി ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് തൃണമൂല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ പണിമുടക്കിന് ഐക്യംദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ഒമര്‍ ജോലിക്ക് ഹാജരായിരുന്നില്ല.

ഇന്ന് ജോലിക്കെത്തിയപ്പോള്‍ സംഘടിച്ചെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇന്നലെ ഹാജരാകാതിരുന്നതിനെ ചോദ്യം ചെയ്യുകയും
ഇവരുടെ കൈവശമുള്ള വാള്‍ കൊണ്ട് ആക്രമിക്കുകയുമായിരുന്നു .

ഇതിനിടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹസ്രത്ത് ഒമറിന്റെ ചെവി മുറിഞ്ഞത്. ഇദ്ദേഹത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement