എഡിറ്റര്‍
എഡിറ്റര്‍
വെട്ടി മാറ്റിയ നിലയില്‍ രണ്ടാമത്തെ കൈയും ചാലിയം തീരത്തണഞ്ഞു; സംഭവത്തില്‍ ദുരൂഹതയേറുന്നു
എഡിറ്റര്‍
Sunday 2nd July 2017 12:00pm

 

കോഴിക്കോട്: ബുധനാഴ്ച വെകിട്ട് ചാലിയം കടല്‍ത്തീരത്തടിഞ്ഞ മനുഷ്യന്റെ കൈയുടെ ഇടതുകൈയും ചാലിയം തീരത്തടിഞ്ഞു. ശരീരത്തിന്റെ തോള്‍ഭാഗത്തു നിന്ന് വെട്ടിമാറ്റിയ നിലയിലാണ് രണ്ടുകൈകളും തീരത്തടിഞ്ഞിരിക്കുന്നത്.


Also read ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടി


ബുധനാഴ്ച വൈകീട്ടായിരുന്നു വെട്ടി മാറ്റിയ നിലയയില്‍ വലതു കൈ തീരത്തടിഞ്ഞിരുന്നത്. ഇതേ വ്യക്തിയുടേതെന്ന് കരുതുന്ന രണ്ടാമത്തെ കൈയാണ് ഇന്ന് കണ്ടെത്തിയത്. വെട്ടിമാറ്റിയ തോള്‍ഭാഗവും വിരലുകളും വെള്ളച്ചരടുപയോഗിച്ച് കൂട്ടിക്കെട്ടി നിലയിലാണ് ഇടതുകൈയും കണ്ടെത്തിയിരിക്കുന്നത്.

ബേപ്പൂര്‍ തുറമുഖത്തിനും കടലുണ്ടിക്കും ഇടയില്‍ ചാലിയം തൈക്കടപ്പുറത്തെ കടല്‍ഭിത്തിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് വെട്ടിമാറ്റിയ കൈ തീരത്തടിഞ്ഞിരുന്നത്. ഇതേ സ്ഥലത്തു നിന്നാണ് സമാനമായ നിലയില്‍ വലതുകൈയും കണ്ടെത്തിയത്.


Dont miss മനുഷ്യത്വം നഷ്ടപ്പെട്ട മോദി ഭരണകൂടം എല്ലാവരേയും വിലയ്‌ക്കെടുക്കുന്നു; വര്‍ഗീയതക്കെതിരെ ജനകീയ കൂട്ടായ്മകള്‍ ഉയരണമെന്ന് ടീസ്ത സെതല്‍വാദ്


കണ്ടെത്തിയ കൈ വെള്ളത്തില്‍ കിടന്ന് കൈ ചീര്‍ത്ത നിലയിലാണ്. എന്നാല്‍ കൈകളുടെ ഉടമയുടെ പ്രായമോ, ലിംഗമോ ഇതുവരെ വ്യക്തമായിട്ടില്ല. വളരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് സൂചന.

വിഷയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശരീരഭാഗങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഇവ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കും.

Advertisement