വംശീയാക്രമണം: മൂന്നുപേര്‍ക്കെതിരേ കേസ്
World
വംശീയാക്രമണം: മൂന്നുപേര്‍ക്കെതിരേ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2010, 9:47 am

കാന്‍ബറ: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ വംശീയമായി അധിക്ഷേപിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുയും ചെയ്ത കേസില്‍ മൂന്നുപേര്‍ക്കെതിരേ ആസ്‌ട്രേലിയന്‍ പോലീസ് കേസെടുത്തു. ഫെബ്രുവരി ആറിന് ബസ്സില്‍ സഞ്ചരിക്കവേയാണ് ഇന്ത്യന്‍ വംശജന്‍ ആക്രമണത്തിനിരയായത്.

സെപ്റ്റംബര്‍ ഒന്നിന് ഫ്രാങ്ക്സ്റ്റണ്‍ കോടതിയില്‍ ഹാജരാകാനാണ് മൂന്നുപേരോടും നിര്‍ദ്ദേശിച്ചിട്ടുള്ളത്.