തിരുവനന്തപ്പുരം: പച്ചക്കറി വാങ്ങുമ്പോള്‍ യാതൊരു പരിഗണനയും ഇല്ലാതെ കവറില്‍ കിടന്നിരുന്നു ഇതുവരെ കറിവേപ്പില. പക്ഷേ, ഇപ്പോള്‍ കറിവേപ്പിലയ്ക്കും ഒരു നിലയും വിലയുമൊക്കെ ആയിരിക്കുന്നു. കാരണം, കഴിഞ്ഞ മൂന്നാഴ്ചയായി കറിവേപ്പിലയ്ക്ക് പൊള്ളുന്ന വിലയാണ്. 80 രൂപയാണ് കിലോയ്ക്ക് ഇന്നലത്തെ വില.

കഴിഞ്ഞാഴ്ച കിലോയ്ക്ക് 120 രൂപ വരെ കറിവേപ്പിലയ്ക്ക് വര്‍ദ്ധിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ 80 രൂപ ശബരി മല സീസണ്‍ കഴിയുന്നതോടെ കുതിച്ച് ഉയരുമെന്നാണ് കരുതുന്നത്.

സാധാരണയായി കോയമ്പത്തൂര്‍, മേട്ടുപ്പാളയം ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കറിവേപ്പില എത്തുന്നത്. മഞ്ഞു കാരണം ഇപ്പോള്‍ ഈ ഭാഗത്തു നിന്നും വരുന്ന കറിവേപ്പിലകള്‍ക്ക് ഗുണനിലവാരം കുറവാണ്.

കോയമ്പത്തൂരില്‍ നിന്നും വരുന്ന കറിവേപ്പിലയ്ക്ക് പുഴുക്കുത്തും മറ്റും കാരണം രണ്ടാം തരമായാണ് പരിഗണിക്കപ്പെടുന്നത്. ആന്ധ്രയില്‍ നിന്നും വരുന്ന കറിവേപ്പിലയാണ് ഇപ്പോള്‍ ധാരാളമായി ഉപയോഗിക്കുന്നത്. ഇവയ്ക്കാണ് കിലോയ്ക്ക് 80 രൂപ.

Malayalam News
Kerala News in English