Categories

ഇന്ത്യക്കാരില്‍ അഴിമതിക്കെതിരായ ബോധം കുറയുന്നു: പഠനം

curruption-indiaന്യൂദല്‍ഹി: ഇന്ത്യന്‍ ജനതയില്‍ അഴിമതിക്കെതിരായ ബോധം കുറയുന്നതായി പഠനം. രാജ്യത്ത് അഴിമതി നടക്കുന്നുവെന്ന് ബോധ്യമുള്ളവര്‍ 2005ലുള്ളതിനേക്കാള്‍ കുറഞ്ഞതായാണ് 2010 ലെ പഠനം വ്യക്തമാക്കുന്നത്

സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡിസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 12 സംസ്ഥാനങ്ങളുടെ ഗ്രാമപ്രദേശങ്ങളിലാണ് സര്‍വേ നടത്തിയത്. ലോക്പാല്‍ സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ട ലോക്‌സത്ത പ്രസിഡന്റ് ജയപ്രകാശ് നാരായണ്‍, എന്‍.എസി അംഗം അരുണാ റോയ് എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2005 ലെ സര്‍വേ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൈക്കൂലി കൊടുക്കുന്നതിന്റെ തോത് 56 ശതമാനത്തില്‍നിന്നും 28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചത്തീസ്ഗര്‍(55%), ബീഹാര്‍(52%), കേരളം(46%), മഹാരാഷ്ട്ര(46%) പോലുള്ള സംസ്ഥാനങ്ങളില്‍ അഴിമതി നിരക്ക് മുമ്പത്തേതിലും കൂടിയിട്ടുണ്ട്.

2000 ഗ്രാമങ്ങളിലായി 664 പഞ്ചായത്തുകളില്‍ 9,960 വീടുകളിലാണ് സര്‍വേ നടത്തിയത്. പൊതുവിതരണസമ്പ്രദായം, വിദ്യാഭ്യാസം, ആശുപത്രികള്‍, ജലവിതരണം എന്നിങ്ങനെ പ്രധാനമായും 4 സേവനങ്ങള്‍ക്കാണ് ഇവര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടിവരുന്നത്. ഒരു വര്‍ഷത്തില്‍ ശരാശരി 164 രൂപ ഇതിനായി ചെലവാക്കപ്പെടുന്നുണ്ട്. ഇതില്‍ പുതിയ റേഷന്‍കാര്‍ഡ് കിട്ടുന്നതിനും പേരു ചേര്‍ക്കുന്നതിനുമാണ് പൊതുവിതരണസംവിധാനത്തില്‍ കോഴ വാങ്ങുന്നത്.
ഒ.ബി.സി, എസ്.സി വിഭാഗങ്ങളില്‍പ്പെട്ട 40 ശതമാനം ആളുകള്‍ പൊതുസേവനരംഗങ്ങളില്‍ കോഴ വാങ്ങുന്നത് വര്‍ദ്ധിച്ചിട്ടുള്ളതായി പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.